വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

എറണാകുളം വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ ക്രിസ്റ്റഫറിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അതീവ ഗുരുതതാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

മേരി അപകടനില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വില്യംസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. അയല്‍ തര്‍ക്കത്തെ തുടര്‍ന്നാണ് വില്യം – മേരിക്കുട്ടി ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.