സൗദിയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് സൂചന. ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലീമീറ്റർ അകലെ മലയടിവാരത്തിലാണ് ശങ്കർലാലിന്റെ മൃതദേഹം കണ്ടെത്തിയത്. 24 വയസ് ആയിരുന്നു. രാജസ്ഥാൻ ജഗ്‌പുര ബൻസ്വര സ്വദേശിയാണ്. ഈ പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു
മരണത്തിനു പിന്നാലെ കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്. മൃതദേഹത്തിന്റെ തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ശങ്കർലാലിന്റെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. അവിവാഹിതനാണ് മരിച്ച ശങ്കർലാൽ.