Headlines

‘ജാനകി വി’ റീ എഡിറ്റ് ചെയ്ത പതിപ്പ് നാളെ സെൻസർ ബോർഡിന് സമർപ്പിക്കും; സംവിധായകൻ പ്രവീൺ നാരായണൻ

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ മാറ്റങ്ങൾ വരുത്തിയ പതിപ്പ് വീണ്ടും സെൻസർ ചെയ്യാനായി നാളെ സമർപ്പിക്കുമന്ന് ചിത്രത്തിൻറെ സംവിധായകൻ പ്രവീൺ നാരായണൻ. ’24 മണിക്കൂറിനുള്ളിൽ പുതിയ പതിപ്പ് സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയിൽ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ചില കാര്യങ്ങൾ നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും’ പ്രവീൺ വ്യക്തമാക്കി.

ഇപ്പോൾ നിർദേശിക്കപ്പെട്ട മാറ്റങ്ങൾ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നും പ്രവീൺ കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ 18ന് ചിത്രം തിയറ്ററുകളിലെത്തിക്കാൻ കഴിയുമെന്നാണ് വിതരണക്കാർ പറയുന്നത്. ഫെയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടും മാധ്യമങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു.