Headlines

ആളുകളെ ഉടൻ ഒഴിപ്പിക്കണം; കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപി പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപിയുടെ പ്രതിഷേധം. രക്ഷാപ്രവർത്തനത്തിൽ പാളിച്ച ഉണ്ടായതായി ആരോപണം. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കോട്ടയം മെഡിക്കൽ കോളജിലെ നിരവധി കെട്ടിടങ്ങളിൽ ബലക്ഷയമുണ്ടെന്നാണ് ആരോപണം. ആറാം വാർഡിലെയും രണ്ടാം വാർഡിലെയും ശുചിമുറികളിൽ ബലക്ഷയമുണ്ടെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആശങ്ക പ്രകടിപ്പിക്കുന്നത്.

ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്.

മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്. ബിന്ദു എത്തിയത് മകൾക്ക് കൂട്ടിരിക്കാനാണ്. അപകടത്തിപ്പെട്ടത് കുളിക്കാൻ പോയപ്പോഴാണ്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.