തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്ന് ദലൈലാമ. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അത്തരമൊരു അധികാരമില്ല. പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂവെന്നും ദലൈലാമ വ്യക്തമാക്കി.
ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗിന്റെ പ്രതികരണം.
തന്‍റെ അനുയായികള്‍ ടിബറ്റൻ ബുദ്ധ പാരമ്പര്യം തുടര്‍ന്നുപോരുന്നവരില്‍ നിന്നും ലാമയ്ക്കായുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാമെന്നും പാരമ്പര്യം മുറുകെ പിടിച്ചുതന്നെയാകും തീരുമാനം പുറത്തുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാമയുടെ പിന്തുടര്‍ച്ച ഉണ്ടാകുമെന്നും അതില്‍ സംശയം വേണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഇക്കാര്യത്തില്‍ ലാമ മൗനം പാലിക്കുകയായിരുന്നു.ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവനയ്ക്കിടെയാണ് ദലൈലാമ നയം വ്യക്തമാക്കിയത്. ടിബറ്റും തയ്‌വാനും ചൈനയുടെ ഭാഗമാണെന്ന് ദലൈലാമ അംഗീകരിക്കണമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ആവശ്യം.