സോഷ്യൽ മീഡിയയിൽ മമ്മൂട്ടി തരംഗം; ഇൻസ്റ്റഗ്രാം ചിത്രം വൈറൽ

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ട് കടുത്ത ആരാധകർ പോലും അമ്പരന്നിട്ടുണ്ട്. ലോക്ക് ഡൗണിൽ വർക്ക് ഔട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. പത്ത് വയസ്സെങ്കിലും മമ്മൂട്ടി കുറച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ

നിരവധി സിനിമാ താരങ്ങൾ അടക്കം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 69 വയസ്സിലേക്ക് എത്തി നിൽക്കുകയാണ് താരം. പക്ഷേ ശരീരസൗന്ദര്യം ഇത്രയേറെ കാത്തുസൂക്ഷിക്കുന്ന മറ്റൊരു താരവും തെന്നിന്ത്യയിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും.