കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍….
18 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം എത്തുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തിനും ലാന്‍ഡുചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇന്‍ഡിഗോ വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളുരുവില്‍ നിന്നുളള ഈ വിമാനം എയര്‍പോര്‍ട്ടിനോട് അടുക്കുമ്പോള്‍തന്നെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും ഒടുവില്‍ സുരക്ഷിതമായി ലാന്‍ഡുചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാതിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിയ്ക്കുന്നത്.