മോ​ൻ​സ​ണി​ൽ​നി​ന്ന് പോ​ലീ​സു​കാ​ർ ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി; അ​ന്വേ​ഷ​ണം

 

കൊച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ൽ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം. മെ​ട്രോ സി​ഐ അ​ന​ന്ത് ലാ​ൽ, മേ​പ്പാ​ടി എ​സ്ഐ വി​പി​ൻ എ​ന്നി​വ​ർ വ​ൻ​തു​ക കൈ​പ്പ​റ്റി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി അ​നി​ൽ​കാ​ന്ത് ഉ​ത്ത​ര​വി​ട്ടു.

മെ​ട്രോ ഇ​ൻ​സ്പെ​ക്ട​ർ അ​ന​ന്ത​ലാ​ൽ ഒ​രു ല​ക്ഷം രൂ​പ​യും, മേ​പ്പാ​ടി എ​സ്ഐ വി​പി​ൻ 1.75 ല​ക്ഷം രൂ​പ​യും കൈ​പ്പ​റ്റി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ‌​ഞ്ച് എ​സ്പി​യ്ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. ഇ​വ​ർ​ക്ക് പ​ണം കൈ​മാ​റി​യ​ത് മോ​ൻ​സ​ന്‍റെ സ​ഹാ​യി​യും പോ​ക്സോ കേ​സ് പ്ര​തി​യു​മാ​യ ജോ​ഷി​യാ​ണ്. ജോ​ഷി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ​ണം കൈ​പ്പ​റ്റി​യ​ത്

മോ​ൻ​സ​നി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ടം ആ​യാ​ണ് പ​ണം കൈ​പ്പ​റ്റി​യ​തെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി.