ദിലീപിന്റെ ഫോൺ ഡാറ്റ നശിപ്പിച്ച സംഭവം; സൈബർ വിദഗ്ധൻ സായി ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും

 

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. 10 മണിക്ക് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുമാണ് സായി ശങ്കർ ദിലീപിന്റെ ഫോൺ ഡാറ്റ നശിപ്പിച്ച് നൽകിയത്

എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്‌സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ പറയുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സാക്ഷിയായ സാഗർ വിൻസെന്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ രണ്ടാംഭാര്യ കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ.