സിൽവർ ലൈൻ: കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്ന് കെ റെയിൽ എംഡി

കെ റെയിലിന് വേണ്ട കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽ മാർഗം എത്തിക്കുമെന്ന് കെ റെയിൽ എംഡി അജിത് കുമാർ. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമം പ്രതിപക്ഷ എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കുന്നില്ലല

 

തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് സൗജന്യനിരക്കിൽ നിർമാണ സാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാർ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്നോ ഇവിടെ നിന്നോ ഉത്പന്നങ്ങൾ വാങ്ങാം. ഗതാഗത ചെലവ് കെ റെയിൽ വഹിക്കും

സംസ്ഥാനത്തേക്കാൾ വിലക്കുറവിൽ തമിഴ്‌നാട്ടിൽ നിന്ന് കല്ലെത്തിക്കും. 15000 രൂപക്ക് സംസ്ഥാനത്ത് കിട്ടുന്ന കരിങ്കല്ല് 6000 രൂപക്ക് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് ലഭിക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ ഇവ സംസ്ഥാനത്ത് എത്തിക്കാനാകുമെന്നും കെ റെയിൽ എംഡി അറിയിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെലവ് ഉയരും. വർഷം 3500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. രണ്ട് വർഷത്തിനുള്ളിൽ ഭൂമിയേറ്റെടുത്ത് മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അജിത് കുമാർ പറഞ്ഞു.