റഷ്യ ഉടൻ നാറ്റോ രാജ്യങ്ങളെ ആക്രമിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. റഷ്യക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏകവഴി യുക്രൈന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. നാറ്റോ രാജ്യങ്ങളെ യുദ്ധത്തിലേക്ക് തിരിക്കാനുള്ള സെലൻസ്കിയുടെ തന്ത്രമാണിതെന്നാണ് സൂചന
നേരത്തെയും യുക്രൈന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ ഇത് തള്ളുകയായിരുന്നു. വ്യോമനിരോധന മേഖല പ്രഖ്യാപിക്കേണ്ടി വന്നാൽ യുദ്ധം പിന്നെ റഷ്യയും നാറ്റോയും തമ്മിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെലൻസ്കിയുടെ ആവശ്യം തള്ളിയത്. ഇതിന് പിന്നാലെയാണ് നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കുമെന്ന ഭീഷണി ഉയർത്തി സെലൻസ്കി വീണ്ടും രംഗത്തുവന്നത്.