യുക്രൈൻ സൈനിക താവളത്തിലേക്ക് റഷ്യൻ ആക്രമണം; 70 സൈനികർ കൊല്ലപ്പെട്ടു

 

യുക്രൈന്റെ സൈനിക താവളത്തിന് നേർക്ക് റഷ്യൻ സേന നടത്തിയ പീരങ്കി ആക്രമണത്തിൽ 70ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിനും ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സൈനിക താവളം നിലനിൽക്കുന്ന നാലുനില കെട്ടിടം പൂർണമായും തകർന്നു

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്ന ചിത്രം യുക്രൈൻ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റുമുട്ടലിൽ റഷ്യൻ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ ആരോപിക്കുന്നത്.