കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

 

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഷിംപോറ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണെന്ന വിവരം ലഭ്യമല്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെഅടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നുവെന്ന് സൈന്യം പറയുന്നു.