ഹിമാചലിൽ പടക്ക നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; ഏഴ് പേർ മരിച്ചു

ഹിമാചൽപ്രദേശിലെ ഉനയിൽ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. തഹ്ലിവാലി ഇൻഡസ്ട്രിയൽ ഏരിയയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേന അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്

 

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർക്കാണ് പരുക്കേറ്റത്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.