രാജ്യത്ത് 15,000ത്തിലും താഴെയെത്തി കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,405 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറഇനിടെ 34,226 പേർ രോഗമുക്തി നേടി. 235 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 1,81,075 പേരാണ് ചികിത്സയിൽ കഴിയുന്നത്
രാജ്യത്ത് ഇതിനോടകം 4,21,58,510 പേർ കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതിനോടകം 5,12,344 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്.