ഗവർണറുടേത് ബാലിശമായ നടപടി; പ്രതിപക്ഷം ഭരണപ്രതിസന്ധിയുണ്ടാകുമെന്ന് കരുതി: എ കെ ബാലൻ

 

പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുൻമന്ത്രി എ കെ ബാലൻ. ഗവർണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാൽ മതിയെന്നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലൻ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവർണറുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനേയും ഗവർണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും തങ്ങൾ അതെല്ലാം പൊളിച്ച് കൈയ്യിൽ കൊടുത്തിരുന്നെന്ന് എ കെ ബാലൻ പറഞ്ഞു. സർക്കാരും ഗവർണറുമായി പ്രശ്നമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗവർണറുമായി എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി. ഭരണപ്രതിസന്ധിയുണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. എന്നാൽ സർക്കാർ അതിനുള്ള അവസരം ഒരുക്കിയില്ലെന്നും എ കെ ബലൻ കൂട്ടിച്ചേർത്തു.