ബജറ്റ് സമ്മേളനത്തിന് തുടക്കം; രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

 

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച് ഇന്നലെ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് സർക്കാർ അനുനയത്തിലെത്തിയത്.

സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തിനെതിരായ വിമർശനങ്ങളും പ്രസംഗത്തിലുണ്ടാകും. മാർച്ച് 11നാണ് സംസ്ഥാന ബജറ്റ് അവതരണം.

നയപ്രഖ്യാപനം അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ഗവർണറെ കാണാനായി മുഖ്യമന്ത്രി രാജ് ഭവനിൽ നേരിട്ടെത്തിയിരുന്നു. ഗവർണർ ഭരണഘടന ബാധ്യത നിർവഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി  അടക്കമുള്ളവർ തുടക്കം മുതലെ സ്വീകരിച്ചത്. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനമാണ് വേണ്ടതെന്ന് ഗവർണർ പറഞ്ഞതോടെ മുഖ്യമന്ത്രി ക്ഷോഭിച്ചതായും റിപ്പോർട്ടുകൾ വന്നു

ഇതിന് പിന്നാലെ എ കെ ജി സെന്ററിൽ സിപിഎം നേതാക്കൾ യോഗം ചേർന്നു. പിന്നാലെയാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റി രാജ്ഭവന് വിവരം അറിയിച്ച് പ്രശ്‌നം തണുപ്പിച്ചത്.