ഹരിപാട് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിടിയിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. ഹരിപാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും അഴിഞ്ഞാടുകയാണ്. ഇത് തടയുന്നതിൽ പോലീസ് പരാജയപ്പെട്ടു. ലഹരി മാഫിയ സംഘങ്ങൾ സിപിഎം പ്രവർത്തകരാണ്. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. ഇത്രയും പ്രശ്‌നം നടക്കുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു
ഹരിപാട് കുമാരപുരത്താണ് ബിജെപി പ്രവർത്തകനായ ശരത് ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ലഹരി മരുന്ന് മാഫിയ എന്നാണ് പ്രദേശത്തെ ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ കെ സുരേന്ദ്രൻ ഇവരെ തള്ളി കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് ആരോപിക്കുകയാണ്.