സ്കൂ​ൾ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റ​മി​ല്ല: തീ​രു​മാ​നം ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ

 

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ത​ന്നെ ന​ട​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം. മോ​ഡ​ൽ പ​രീ​ക്ഷ​യും നേ​ര​ത്തെ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

ഈ ​മാ​സം 14 മു​ത​ൽ ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ തോ​തി​ലാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

നി​ല​വി​ലു​ള്ള മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചു ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും സ്കൂ​ളു​ക​ൾ തു​റ​ക്കു​ക. എ​സ് എ​സ് എ​ൽ സി​യി​ൽ ഏ​താ​ണ്ട് 90 ശ​ത​മാ​ന​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 75 സ​ത​മാ​ന​വും നി​ശ്ച​യി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.