പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയെന്നാണ് സൂചന.
രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ ഒരു കുടുംബാംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവത്തെ കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാൾ പറയുന്നത്. ലോഡ്ത ഗ്രാമത്തിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു ഇവർ
മൃതദേഹങ്ങളിൽ മുറിവുകളോ പരുക്കേറ്റതിന്റെ ലക്ഷണമോയില്ല. രാസവസ്തു കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.