ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; വാവ സുരേഷിനെ ഐസിയുവിൽ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. വാവ സുരേഷ് ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും. വ്യാഴാഴ്ച ബോധം വന്നയുടനെ ഡോക്ടറുമായി സുരേഷ് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ഇതിന് പിന്നാലെയാണ് ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തത്.