ഞായറാഴ്ച ലോക്ക്ഡൗൺ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്കു തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.

പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്