കൊല്ലം കരുനാഗപ്പള്ളിയിൽ ഗർഭസ്ഥ ശിശു ചികിത്സ ലഭിക്കാതെ മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്.
വടക്കൻ മൈനാഗപ്പള്ളി സ്വദേശിനി നജ്മയെ ജൂലൈ 29നാണ് പ്രവസത്തിനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൃത്യമായ പരിചരണം യുവതിക്ക് നൽകിയിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അടുത്ത ദിവസം യുവതിക്ക് കടുത്ത വേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. ഇതോടെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്വകാര്യ ആശുപത്രി അധികൃതർ നിർദേശിച്ചു
പ്രസവത്തിന് മുമ്പ് കുട്ടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ നജ്മ ഇന്ന് പുലർച്ചെയും മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. അന്വേഷണം നടക്കുകയാണ്. അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്