ദിലീപ് ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ

 

പ്രോസിക്യൂഷൻ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ പക്കൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണിൽ നിന്ന് 2000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറിയത്.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതോടെ രജിസ്ട്രാർ ജനറലിന് സമർപ്പിച്ച ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പുനർവിചാരണ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്.