ലോകായുക്തക്കെതിരായ വിമർശനം: കെ ടി ജലീലിനെതിരെ കോടതിയലക്ഷ്യ ഹർജി

 

കെ ടി ജലീലിനെതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ലോയേഴ്‌സ് കോൺഗ്രസാണ് ഹർജി ഫയൽ ചെയ്തത്. ജലീലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി

ലോയേഴ്‌സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്. ജലീലിന്റെ പോസ്റ്റ് ലോകായുക്തയെ മനപ്പൂർവം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

നിയമനടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും കാസർകോട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ലോകായുക്തക്കെതിരെ തുടർച്ചയായ ഫേസ്ബുക്ക് പോസ്റ്റുകൾ വഴിയാണ് ജലീൽ വിമർശനം ഉന്നയിച്ചത്.