മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

 

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.  വൈകുന്നേരം നടത്തിയ പരിശോധനയിൽ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.

മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.