യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

 

ലഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി പ്രി​യ​ങ്ക ഗാന്ധി. ഇന്ന്  പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഈ സൂചനകൾ നൽകുന്നത്.

‘യു.പിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം’-പ്രിയങ്ക പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ച​ത്. താ​ങ്ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണോ​യെ​ന്ന് വീ​ണ്ടും ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ത​ന്‍റെ മു​ഖം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​യെ​ന്ന് പ്രി​യ​ങ്ക തി​രി​ച്ചു ചോ​ദി​ച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസ് 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി വനിതയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. യു​വാ​ക്ക​ളു​ടെ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക പ്ര​ക​ട​ന പ​ത്രി​ക കോ​ൺ​ഗ്ര​സ്‌ പു​റ​ത്തി​റ​ക്കി. യു​പി​യി​ലെ യു​വാ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.