ചവറയിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

 

ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. ജനുവരി 12ന് രാവിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് സ്വാതിശ്രീയെ കണ്ടത്

ആറ് മാസം മുമ്പാണ് സ്വാതിശ്രീയും ശ്യാംരാജും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തുവന്നിരുന്നു. സംഭവസമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു

ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യക്ക് പ്രകോപനമായതെന്ന് പോലീസ് പറയുന്നു. ശ്യാംരാജിന് മറ്റ് ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും യുവതി മനസ്സിലാക്കിയതിനെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും പോലീസ് അറിയിച്ചു.