സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം

 

സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കില്ല.

അതേസമയം പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് കേസുകൾ ദിനം പ്രതി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം