ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ ​​​​​​​

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സുശാന്ത് മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് നടപടി. അയൽവാസിയായ സുഭാഷാണ് പരാതി നൽകിയത്

സമൻസ് അയച്ചിട്ടും സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം