രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 64 ദിവസത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് പതിനാറായിരത്തിന് മുകളിലെത്തുന്നത്. രാജ്യത്ത് ഇതിനോടകം 3,48,38,804 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 220 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,81,080 ആയി ഉയർന്നു. നിലവിൽ 91,361 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയി ഉയർന്നു. ഇതിൽ 450 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ. ഡൽഹിയിൽ 320 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.