കോർബെവാക്‌സ്, കൊവോവാക്‌സ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം

ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി കേന്ദ്രസർക്കാർ അംഗീകാരം നൽകി. കോർബെവാക്സ്, കൊവോവാക്സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറൽ ഡ്രഗ് മോൽനുപിരവീറിനും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇയുടേതാണ് കോർബെവാക്സ്. അടിയന്തര ഘട്ടങ്ങളിൽ മുതിർന്നവരിൽ ഉപയോഗിക്കാനാണ് മാൽനുപിരവീറിന് അംഗീകാരം നൽകിയത്.

ഇന്ത്യയിൽ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്സിനാണ് കോർബെവാക്സ്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ വികസിപ്പിച്ച മറ്റ് രണ്ട് വാക്‌സിനുകൾ.