കണ്ണൂരിൽ മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശമയച്ച 52കാരൻ പിടിയിൽ ​​​​​​​

 

മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച 52കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷാണ് പിടിയിലായത്. ഇയളെ പോക്‌സോ വകുപ്പുകൾ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിരവധി പേർക്ക് ഇയാൾ ഇത്തരത്തിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായാണ് വിവരം

എൽ ഐ സി ഏജന്റാണ് ഹരീഷ്. മകളുടെ ഫോണിൽ നിന്ന് രഹസ്യമായി കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും പിന്നീട് ഇയാളുടെ ഫോണിൽ നിന്ന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു.