സിൽവർ ലൈൻ പദ്ധതി: കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിക്കായി കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ കോടതിയെ ധരിപ്പിക്കും. സർവേയും കല്ലിടലും തുടരും. കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് കോടതി വിലക്കിയെങ്കിലും സർവേ തുടരാനാണ് കെ റെയിലിന്റെ തീരുമാനം. കോടതി തീർപ്പുവരുന്നത് വരെ റൂൾ 3 പ്രകാരമുള്ള കരിങ്കൽ സർവേ കല്ലുകൾ സ്ഥാപിക്കും

ജനുവരി 12നാണ് കേസ് കോടതി പരിഗണിക്കുന്നത്.അതുവരെ സർവേ നടപടികളുമായി മുന്നോട്ടുപോകും. കരിങ്കല്ലിലുള്ള സർവേ കല്ല് ശേഖരിക്കാനുള്ള നടപടികളും കെ റെയിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയില്ല കെ റെയിൽ എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞു. പദ്ധതിയിൽ നിന്ന് പിൻമാറണമെന്നും ഇവർ ആവശ്യപ്പെട്ടു.