പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ വൻ സ്ഫോടനം. ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. രാവിലെ പത്ത് മണിയോടെയാണ് സ്ഫോടനം നടന്നത്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
കിണറിലെ പാറ പൊട്ടിക്കുന്ന ജോലിയും ചെയ്യുന്നയാളാണ് ചായക്കട ഉടമ. ഇയാളുടെ വീടും ഇതിനോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ചായക്കടയിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് സ്ഫോടനമുണ്ടായത്
സ്ഫോടനത്തിന്റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടിത്തെറിച്ചു. ഇങ്ങനെയാണ് ആറ് പേർക്ക് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.