ക​റാ​ച്ചി​യി​ൽ സ്ഫോ​ട​നം; 12 പേർ കൊല്ലപ്പെട്ടു

സി​ന്ധ്: പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വ​ശ്യ​യി​ലെ ക​റാ​ച്ചി​ക്ക് സ​മീ​പം ഷെ​ർ​ഷ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊല്ലപ്പെട്ടു . അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അതെ സമയം സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്തെ ഒ​രു ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നറിയാൻ പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പ​രി​ശോ​ധന ഊർജ്ജിതമാക്കി . പ്ര​ദേ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും തകരാർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.