മുഖ്യമന്ത്രി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; അഭിനന്ദനവുമായി ശശി തരൂർ എംപി

 

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. കേരളത്തിന്റെ വികസനത്തിന് തടസ്സമായ കാര്യങ്ങളെ മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നുവെന്നും തരൂർ പറഞ്ഞു. ലുലു മാളിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ സാക്ഷി നിർത്തിയായിരുന്നു തരൂരിന്റെ അഭിനന്ദനം

സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.