സഞ്ജിത്ത് വധം നടന്നിട്ട് ഒരു മാസം: അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിൽ

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അഞ്ച് പോപുലർ ഫ്രണ്ട് ഗുണ്ടകൾ ഇപ്പോഴും ഒളിവിൽ. നവംബർ 15നാണ് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന് ഒരു മാസം തികഞ്ഞിട്ടും മൂന്ന് പേരെ മാത്രമാണ് പോലീസിന് പിടികൂടാൻ സാധിച്ചത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ജാഫർ, നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ അടക്കം അഞ്ച് പ്രതികൾ കൂടി ഇനി അറസ്റ്റിലാകാനുണ്ട്.

പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് പോലീസ് ആരോപിക്കുന്നു. പ്രതികളെ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ബിജെപി അറിയിച്ചു