ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റർ വടക്ക് ഫ്‌ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു

പുലർച്ചെ മൂന്ന് മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ആയിരം കിലോമീറ്റർ ദൂരം വരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല