ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവൻ ഊർജവും പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.
എല്ലുകൾക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത് ഗ്യാസ്ട്രോഇൻറസ്റ്റിനൽ ഹോർമേണുകളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാൻ തലച്ചോറിന് സിഗ്നൽ നൽകും.
ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു. കൂടാതെ തലവേദന, അലസത, മയക്കം, ഇടയ്ക്കുള്ള വിശപ്പ് എന്നിവയെയും ഇല്ലാതാക്കുന്നു.
പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുമ്പോൾ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കാൻ സഹായിക്കും. പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുമ്പോൾ ഇടയ്ക്കിടെ വിശക്കില്ല.