കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകും

 

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകും. ബിൽ നാളെയോടെ തയ്യാറാകുമെന്നാണ് സൂചന. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും

സിംഘുവിലാണ് യോഗം ചേരുന്നത്. സമരം തുടരാൻ ഇന്നലെ ചേർന്ന കോർ കമ്മിറ്രി യോഗം തീരുമാനിച്ചിരുന്നു. പാർലമെന്റിലടക്കം നിയമങ്ങൾ റദ്ദാക്കാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാതെ സമരം പിൻവലിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്

നിയമങ്ങൾ പിൻവലിക്കുക മാത്രമല്ല, മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിലും വിട്ടുവീഴ്ച വേണ്ടെന്ന് കർഷകർ പറയുന്നു.