യുപിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; 35 പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ പിലിബിത്തിയിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ 35 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ശനിയാഴ്ചയാണ് ബർഖേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സ്‌കൂളിൽ പോയ കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ അർധനഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. പോലീസിന്റെ അലംഭാവമാണ് ഇത്തരത്തിലുള്ള സംഭവം യുപിയിൽ ആവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.