കുടുംബവഴക്ക്: യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്കിട്ടു

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പത്തോറഗഢിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ടെറസിൽ നിന്ന് വീണുമരിച്ചുവെന്നാണ് ഇവർ പറഞ്ഞത്.

കുന്ദൻസാമി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ യുവാവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. യുവതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.