കനത്ത മഴയിൽ മുങ്ങി ചെന്നൈ; നാല് മരണം, നാല് ജില്ലകളിൽ ഇന്ന് അവധി

അതിശക്തമായ മഴയിൽ ചെന്നൈയിൽ കനത്ത പ്രളയം. താഴ്ന്ന ഇടങ്ങളിലെല്ലാം വെള്ളം കയറി. ഇന്ന് പുലർച്ചെ മുതൽ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപേട്ട് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്