പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

 

പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരി കാട്ടുക്കുപ്പത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ദീപാവലി ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കലൈയരശൻ, ഇദ്ദേഹത്തിന്റെ ഏഴ് വയസ്സുകാരനായ മകൻ പ്രതീഷ് എന്നിവരാണ് മരിച്ചത്

രണ്ട് സഞ്ചികളിൽ നിറയെ പടക്കം സ്‌കൂട്ടറിൽ തൂക്കിയിട്ട ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു. സഞ്ചിക്ക് തീപിടിച്ചതാണ് വലിയ സ്‌ഫോടനത്തിന് ഇടയാക്കിയത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.