സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോടാണ് മരണം റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. 40 വയസ്സായിരുന്നു. വൃക്കസംബന്ധമായ രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ഇന്നലെ രാവിലെ കോഴിക്കോട് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം