ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ തുടർന്ന് കഴിഞ്ഞവര്‍ഷം 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടിയാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിട്ടുള്ളത്. കമ്പനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് ബ്രാന്‍ഡുകളുടെ സുരക്ഷിതത്വം നിര്‍ണ്ണയിക്കുക എന്നതാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം.