കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളില്‍ രണ്ട് സമനിലയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ നേപ്പാളിനെ ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തത്. 82ാം മിനിറ്റില്‍ ഫാറൂഖ്, ബ്രാണ്ടണ് എന്നിവര്‍ നടത്തിയ നീക്കം ഛേത്രി ഗോളാക്കുകയായിരുന്നു. ഇന്നത്തെ ഗോളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 77 ആയി. അവസാന മല്‍സരത്തില്‍ മാല്‍ഡീവ്സിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാം. അടുത്തിടെ നടന്ന സൗഹൃദ മല്‍സരത്തിലും ഇന്ത്യ നേപ്പാളിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.
The Best Online Portal in Malayalam