എക്സ്പോ 2020 ദുബായ്; ആദ്യ ദിനത്തിൽ എക്‌സ്‌പോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്

 

ദുബായ്: ആദ്യദിനത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി.

ആറ് മാസത്തെ രാജ്യാന്തര പരിപാടിയുടെ ആദ്യ ദിവസം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് യുഎഇ, യുഎസ്എ, ചൈന, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ പവലിയനുകൾ സന്ദർശിച്ചു.