കൗൺസിൽ യോഗത്തിൽ ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയിലെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളി

 

തൃക്കാക്കര നഗരസഭയിലെ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതെ തള്ളി. കൗൺസിൽ യോഗത്തിൽ ക്വാറം തികയാത്തത് കൊണ്ടാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ സാധിക്കാത്തത്. 43 അംഗ കൗൺസിലിൽ പങ്കെടുത്തത് 18 പേരാണ്. വേണ്ടത് 22 പേരായിരുന്നു. നാല് സ്വതന്ത്രന്മാരും യുഡിഎഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

പ്രതിപക്ഷത്തെ 18 കൗൺസിലർമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാൻ യുഡിഎഫിൽ ധാരണയായിട്ടുണ്ട്. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തിൽ നിന്ന് യുഡിഎഫ് കൗൺസിലർമാർ വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.